മുഹമ്മ: മുഹമ്മ ഗവ. എൽ പി സ്കൂൾ വാർഷികാഘോഷവും വർണ ക്കൂടാരവും മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. എസ്.എസ്.കെ ജില്ലാ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.മനു പദ്ധതി വിശദീകരിച്ചു. സാക്സഫോൺ കലാകാരൻ മനോജ് സ്വാമി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ടി. റെജി സമ്മാനവിതരണം നടത്തി.
വർണക്കൂടാരത്തിൽ ചിത്രങ്ങൾ വരച്ചവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.
ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി. ഡി. വിശ്വനാഥൻ, എം.ചന്ദ്ര,പി. എൻ. നസീമ, ബി പി സി മേരിദയ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |