ആലപ്പുഴ : യുവപ്രഭ വായനശാല കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 47ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമാണം. വായനശാല പ്രസിഡന്റ്
മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത് കുമാർ, വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി.കെ.ഉല്ലാസ് , എം.എസ് സന്തോഷ്, ഉദയമ്മ, പഞ്ചായത്ത് അംഗം ബിന്ദു സതീശൻ, പി.കെ.രതികുമാർ , കെ എസ് .ഹരിദാസ് ,എൻ.ബിജു മോൻ , സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |