തൃശൂർ: ഹാർമണി സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ ഈ വർഷത്തെ സംഗീത മത്സരങ്ങൾ ഇന്നും 2, 3 തീയതികളിലുമായി തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് ഗായകൻ കലാഭവൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. ഹാർമണി സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത മത്സരങ്ങൾ ഏതു പ്രായപരിധിയിലുള്ളവർക്കും മത്സരിക്കാം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. ഇന്ന് കർണാടക സംഗീത മത്സരവും നാളെ ലളിതഗാന മത്സരവും മറ്റന്നാൾ ചലച്ചിത്ര ഗാനമത്സരവുമാണ് നടക്കുക. ഏപ്രിൽ മൂന്നിന് വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങിൽ ഗായിക റൂഷെയ്ൽ ജോയ് പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |