തൃശൂർ: ക്ഷീര കർഷകർക്കായി എസ്.എം.എസ് സംവിധാനം നടപ്പിലാക്കി പൊതുമേഖലാ കാലിത്തീറ്റ നിർമ്മാണ വിതരണ സ്ഥാപനമായ കേരള ഫീഡ്‌സ്. 28 മുതൽ സംവിധാനം നിലവിൽ വന്നു. കേരള ഫീഡ്‌സിൽ നിന്നും കാലിത്തീറ്റയും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്ന വിതരണക്കാരന് വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ നമ്പർ, എത്തിച്ചേരുന്ന ഏകദേശ സമയം എന്നിവ ലഭിക്കും. ഓരോ ജില്ലയിലെയും മാർക്കറ്റിംഗ് ഓഫീസർമാർ, റീജ്യണൽ ഹെഡ്, ഫീൽഡ് സ്റ്റാഫ്, യൂണിറ്റ് ഹെഡ്, ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടർ എന്നിവരുടെ മൊബൈൽ നമ്പറും വിതരണക്കാരന്റെ മൊബൈലിലേക്ക് എസ്.എം.എസായെത്തും. കേരള ഫീഡ്‌സിന്റെ വിപണന ശൃംഖല ശക്തിപ്പെടുത്താനാണ് ഈ സംവിധാനം. നിശ്ചിത സമയത്തിനുള്ളിൽ തീറ്റ ലഭിക്കാത്ത പക്ഷം മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |