കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥന്മാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ റാലിയും തുടർന്ന് മാലിന്യമുക്ത പ്രഖ്യാപന സമ്മേളനവും നടത്തി. കോട്ടപ്പുറം ആംഫി തീയറ്ററിൽ നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത പ്രഖ്യാപനം നടത്തി. വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഉള്ള ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ വി.എസ്.ദിനൽ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്.കൈസാബ്, എൽസി പോൾ, കൗൺസിലർമാരായ കെ.ആർ.ജൈത്രൻ, ഇ.ജെ.ഹമേഷ്, രവീന്ദ്രൻ നടുമുറി, സി.എസ്.സുവിന്ദ്, നഗരസഭാ സെക്രട്ടറി എൻ.കെ.വൃജ, ഹരിത കേരളം കോർഡിനേറ്റർ വേലായുധൻ, ഹെൽത്ത് സൂപ്പർവൈസർ ജോൺ ദേവസി, സി.ഡി.എസ് ചെയർപേഴ്‌സൺ ശാലിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |