തൃശൂർ: പൊതുപ്രവർത്തകൻ, ഭരണ കർത്താവ് തുടങ്ങി സാമൂഹിക മണ്ഡലങ്ങളിൽ സി.എച്ച്.മുഹമ്മദ് കോയ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. തൃശൂർ സി.എച്ച് സെന്റർ ഗവ. മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരുപ്പുകാരും ഉൾപ്പെടെ 4000 പേർക്ക് പെരുന്നാൾ ഭക്ഷണം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച് സെന്റർ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സന്ദേശം നൽകി. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, ജില്ലാ ട്രഷറർ ആർ.വി.അബ്ദുൽ റഹീം, പി.എം.അമീർ, സെക്രട്ടറി പി.കെ.ഷാഹുൽഹമീദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |