കുഴിക്കാട്ടുശ്ശേരി: കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കറുപ്പിന്റെ രാഷ്ട്രീയം എന്ന സംവാദത്തിൽ കറുപ്പിനെക്കുറിച്ചുള്ള പൊതുബോധത്തിൽ ഗുണപരമായ മാറ്റം ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാമൂഹ്യപ്രവർത്തക അഡ്വ. കുക്കു ദേവകി വിഷയം അവതരിപ്പിച്ച ചർച്ചയിൽ ഉന്നത പദവികളിലുള്ള ചീഫ് സെക്രട്ടറിക്ക് പോലും നിറത്തിന്റെ പേര് പറഞ്ഞ് വിവേചനം നേരിടേണ്ടി വരുന്നതിൽ ജാതിബോധത്തിന്റെ പങ്ക് ചർച്ചയായി. ചലച്ചിത്ര സംവിധായിക ഐ.ജി.മിനി പ്രഭാഷണം നടത്തി. സിന്റോ കോങ്കോത്ത് അധ്യക്ഷനായി. കുക്കു ദേവകിയുടെ ജീവിതത്തെ ആസ്പദമാക്കി ഐ.ജി.മിനി സംവിധാനം ചെയ്ത കറുപ്പഴകി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രശാന്ത് ഈഴവൻ, ബി.പ്രതീഷ്, കെ.ഒ.വർഗീസ്, എം.സി.സന്ദീപ്, വി.ആർ.മനു പ്രസാദ്, കെ.സി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |