കൊല്ലം: രോഗങ്ങൾ വന്നും മഴയിൽ ബണ്ട് പൊട്ടിയും കടുത്ത നഷ്ടത്തിലേക്ക് പോകുന്ന ചെമ്മീൻ കർഷകർക്ക് ആശ്വാസമായി ഇൻഷ്വറൻസ് പദ്ധതി വരുന്നു. കേന്ദ്ര പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ രോഗങ്ങൾ വന്നും ശക്തമായ മഴയിലും ചെമ്മീൻ കൃഷി നശിക്കുമ്പോൾ കർഷകർക്ക് വൻ നഷ്ടമാണ് സംഭവിക്കുന്നത്. മേയ് -ജൂൺ മാസങ്ങളിലാണ് ചെമ്മീൻ കൃഷിയുടെ പ്രധാന സീസണുകളിലൊന്ന്. കഴിഞ്ഞ നാലുവർഷമായി മേയ് മാസത്തിലുണ്ടാകുന്ന മഴയിൽ വലിയളവിൽ ചെമ്മീൻ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് വൈറ്റ് സ്പോട്ട് അടക്കമുള്ള രോഗങ്ങൾ. ഒരേക്കറിലെ കൃഷി നശിക്കുമ്പോൾ 10 ലക്ഷം രൂപ വരെയാണ് നഷ്ടം. ജില്ലയിൽ 20 ഏക്കറിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്. വൻതുകയുടെ നഷ്ടമുണ്ടാകുന്നതോടെ പലരും കൃഷി ഉപേക്ഷിക്കും. സംസ്ഥാന സർക്കാരിന് പ്രത്യേക സാമ്പത്തിക ബാദ്ധ്യതയില്ലാത്ത തരത്തിലാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. പ്രീമിയം തുക പൂർണമായും കർഷകർ അടയ്ക്കണം.
പ്രീമിയം രണ്ട് തരത്തിൽ
2.78 % പ്രീമിയം അടയ്ക്കാം
പ്രകൃതി ക്ഷോഭത്തിന് 120 ദിവസം വരെ
വൈറ്റ് സ്പോട്ടിന് 60 ദിവസം വരെ
2.96 % അടച്ചാൽ
പ്രകൃതി ക്ഷോഭത്തിന് 120 ദിവസം വരെ
വൈറ്റ് സ്പോട്ടിന് പുറമേ മൂന്ന് രോഗങ്ങൾക്കും
രോഗങ്ങൾക്ക് 60 ദിവസം വരെ
ഒരു ഹെക്ടറിന് ഇൻഷ്വറൻസ്
₹ 4.5 ലക്ഷം
നഷ്ടപരിഹാരം
80 %
ചെമ്മീൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കി കൂടുതൽ പേരെ ഈ രംഗത്തേക്ക് കൊണ്ടുവരാനാണ് അഗ്രിക്കൾച്ചറൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് ഇൻഷ്വറൻസ് സ്കീം കൊണ്ടുവന്നത്.
ഫിഷറീസ് വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |