ആലപ്പുഴ:ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഏഴരക്കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത സംഘത്തിലെ 3 പേർ കൂടി പിടിയിലായി.തായ്‌വാൻ സ്വദേശികളായ മാർക്കോ എന്ന ചാങ് ഹോ യുൻ (33),മാർക്ക് എന്ന സുങ് മു ചി (42),ഡൽഹി സ്വദേശി സെയ്ഫ് ഗുലാം ഹൈദർ (28)എന്നിവരെയാണ് മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്ന് പിടികൂടിയത്.ഇതേകേസിൽ ഫെബ്രുവരിയിൽ പിടിയിലായ തായ്‌വാൻ സ്വദേശികളായ വെയ് ചുങ് വാൻ,ഷെൻ വെയ് ഹോ എന്നിവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിടികൂടിയത്.പ്രതികളെ ഇന്നലെ രാത്രി രാജധാനി എക്സ്പ്രസിൽ ആലപ്പുഴയിലെത്തിച്ചു.ഇന്ന് ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.ഓഹരിവിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു സംഘം ദമ്പതികളെ കബളിപ്പിച്ചത്.കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ മലയാളികളും അന്യസംസ്ഥാനക്കാരും വിദേശികളുമടക്കം ഏഴ് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |