തൃശൂർ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് മിഠായികൾ എന്നിവ പിടികൂടി. സിക്കിം സ്വദേശികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസും ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ് ആന്റി സബോട്ടേജ് ചെക്ക് ടീം എന്നിവ ഉപയോഗിച്ചുള്ള പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രെയിനുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. അഞ്ച് മണിക്കൂർ നീണ്ട പരിശോധയിൽ മെഡിക്കൽ കോളേജ് ഇൻസ്‌പെ്കടർ സി.എൽ.ഷാജു, പേരാമംഗലം ഇൻസ്‌പെ്കടർ കെ.സി.രതീഷ്, വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെ്കടർ ഇ.അബ്ദുൾ റഹ്മാൻ എന്നിവർ ഉൾപ്പെടെ 40 ഓളം പോലീസുദ്യോഗസ്ഥരാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |