ആലപ്പുഴ: സമാജ് വാദി പാർട്ടിയുടെ തൊഴിലാളി സംഘടനയായ സമാജ് വാദി മസ്ദൂർ സഭയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പന്തളം മോഹൻദാസിനെ നിയമിച്ചതായി ദേശീയ അദ്ധ്യക്ഷൻ രാഹുൽ നിഗം വർസി അറിയിച്ചു. സമാജ് വാദി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്, ജനതാ ട്രേഡ് യൂണിയൻ സെന്റർ (ജെ.റ്റി.യു.സി.), സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എ. കുഞ്ഞായൻകുട്ടിയെ (കോഴിക്കോട്) യെ ദേശീയ വൈസ് പ്രസിഡന്റായും മോഹനൻ കടയ്ക്കലിനെ ദേശീയ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. മൂവരും ഡൽഹിയിൽ 6ന് ചുമതലയേറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |