പാവറട്ടി: എം.യു.എ.എൽ.പി സ്‌കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി കാവുകളുടെ ചരിത്രവും പ്രാധാന്യവും പ്രമേയമാക്കി ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സ്‌കൂളിന്റെ സഹകരണത്തോടെ നിർമ്മിച്ച കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.ജെ.ഷാജൻ നിർവഹിച്ചു. പൂർവ വിദ്യാർത്ഥി ഡോ. സി.ടി.ഫ്രാൻസിസ് അദ്ധ്യക്ഷനായി. തുടർന്ന് ചാപ്ലിൻ ചലച്ചിത്രങ്ങളുടെ പ്രദർശനവും നടത്തി. പ്രധാന അദ്ധ്യാപകൻ ഡൊമിനിക് സാവിയോ, ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം, റാഫി നീലങ്കാവിൽ എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററിയുടെ സംവിധാനം റാഫി നീലങ്കാവിലും ഛായാഗ്രഹണവും എഡിറ്റിംഗും ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |