കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗാത്മക ക്യാമ്പ് 10 മുതൽ 12 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് പടിഞ്ഞാറുവശമുള്ള സബർമതി ഗ്രന്ഥശാലയിൽ നടക്കും. വ്യക്തിത്വ വികസനം,നേതൃപഠനം, ജീവിത നൈപുണി പരിശീലനം, പ്രസംഗ പരിശീലനം, കൗമാരാരോഗ്യ വിദ്യാഭ്യാസം, പഠന വിനോദ യാത്ര, പ്രമുഖരുമായുള്ള മുഖാമുഖം, ഒറിഗാമി, ലഹരി വിരുദ്ധ നാട്ടുകൂട്ടം, ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. 8 മുതൽ 15 വരെ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും: 9847530274.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |