പാലക്കാട്: പിരായിരി പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഭാഗമായ യോഗ ഹാൾ പഞ്ചായത്ത് പ്രസിഡന്റ് എ.എഫ്.ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാദ്ദിഖ് ബാഷ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജമ്മ, അംഗങ്ങളായ വിനീത, സുഹറ ബഷീർ, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഇൻ ചാർജ് ഡോ.സുധ മേനോൻ, സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ജയന്തി വിജയൻ, യോഗ ഇൻസ്ട്രക്ടർ ഡോ. എസ്.സുരമ്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |