കുട്ടനാട് : തോട്ടപ്പള്ളി ഷട്ടറിന്റെ തകർച്ചയും തണ്ണീർമുക്കം ബണ്ട് സമയബന്ധിതമായി അടയ്ക്കുന്നതിലുണ്ടായ കാലതാമസവും മൂലം കൈനകരി വടക്ക്, നെഹ്രുട്രോഫി വാർഡുകളിൽ ഉപ്പ് വെള്ളം കയറി നെല്ല് നശിച്ച എല്ലാ കർഷകർക്കും നഷ്ടപരിഹാരം നല്കാൻ തയ്യാറാകണമെന്ന് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ബി.ഭദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.സതീശൻ അദ്ധ്യക്ഷനായി. ജില്ലാ നേതാക്കളായ അനീഷ് തകഴി, ഗണേഷ് ബാബു, പി.കെ.ശശി, ടി.മധു , ശരത്, ബി.പ്രണീഷ് തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |