ആലപ്പുഴ : ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിത്താർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 11നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത: ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഗിത്താറിൽ ഡിപ്ലോമ, ഡിഗ്രി. പ്രായം : 2025 ജനുവരി ഒന്നിന് 18നും 40 നും മദ്ധ്യേ. ഫോൺ: 04772230622.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |