പത്തനംതിട്ട: വാഴമുട്ടം നാഷണൽ സ്‌പോർട്സ് വില്ലേജും മോണ്ട് ഗ്രീൻ സ്‌കൂളും സംയുക്തമായി ഇന്ന് വൈകിട്ട് നാലിന് വാഴമുട്ടം ഈസ്റ്റ് മാർ ബർസൗമ പള്ളി ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ.റോജി പി ഉമ്മൻ പഠന ക്ലാസ് നയിക്കും. ലയൺസ് ക്ലബ് സെക്രട്ടറി എസ്.വി.പ്രസന്ന കുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഉജ്വല ബാല്യ പുരസ്‌കാരം ലഭിച്ച ജുവിന ലിസ് തോമസിനെ ആദരിക്കും. വാർത്ത സമ്മേളനത്തിൽ രാജേഷ് ആക്ലേത്ത്, ബിജു രാജൻ, ബിനു കോശി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |