തിരുവനന്തപുരം: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സഹായം ഉറപ്പാക്കണം. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനെത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമാണ്. മണിപ്പൂരിലും മറ്റിടങ്ങളിലും മതന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമങ്ങൾ വർദ്ധിക്കുകയും ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുകയും ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ കൈയ്യും കെട്ടി നിൽക്കുകയാണെന്നും അത് തിരുത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |