കാട്ടാക്കട:സ്വകാര്യ ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിലുള്ള ബിയർ കുപ്പിയേറിൽ ബൈക്ക് യാത്രക്കാരനായ പിതാവിനും അഞ്ച് വയസുകാരനും പരിക്കേറ്റ സംഭവത്തിൽ ഒരാളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.കാട്ടാക്കട കട്ടയ്ക്കോട് കാവുവിള പുത്തൻ വീട്ടിൽ മുഹമ്മദ് നദീമിനെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ഓടെ ബൈക്കിൽ പോകവേയാണ് കുപ്പിയേറിൽ കുട്ടിക്ക് പരിക്കേറ്റത്.
കാട്ടാക്കട- മലയിൻകീഴ് റോഡിലെ ബാറിലെത്തിയവർ തമ്മിലുള്ള തർക്കത്തിടെയാണ് ബിയർ കുപ്പിയേറ്. കുട്ടിക്ക് ചില്ലുകൊണ്ട് പരിക്കേറ്റിട്ടുണ്ട്. ആദ്യം കാട്ടാക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |