തൃശൂർ: ഭിന്നശേഷി ക്ഷേമ സംഘടനയുടെ സംസ്ഥാന കുടുംബ സംഗമവും സമൂഹ വിവാഹവും നാളെ തൃശൂർ സി.എം.എസ് സ്‌കൂളിൽ നടത്തും. രാവിലെ ഒമ്പതിന് റിട്ട. ജഡ്ജി കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, ഭിന്നശേഷി കമ്മീഷണർ പി.ടി.ബാബുരാജ്, എം.ഡി. കെ. മൊയ്തീൻകുട്ടി, കെ.ആർ. പ്രദീപൻ തുടങ്ങിയവർ പങ്കെടുക്കും. സമൂഹ വിവാഹത്തിൽ 12 യുവതീ-യുവാക്കൾ വിവാഹിതരാകും. ഇതിനകം 146 യുവതീ-യുവാക്കളുടെ വിവാഹ നടത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളിൽ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ നടക്കുന്നുണ്ടെങ്കിലും താഴേതട്ടിലേക്ക് എത്തുമ്പോൾ ഉദ്യോഗസ്ഥൻമാർ ചുവപ്പ് നാടയിൽ കുരുക്കിയിടുകയാണെന്നും പറഞ്ഞു. കാദർ നാട്ടിക, ഷൈനി ഫ്രാങ്ക്, പ്രമോദ് എലപ്പുള്ളി, കെ.സി. ശിവരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |