കൊച്ചി: എറണാകുളം ബ്രാഞ്ച് ഒഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സി.എ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും.
ഇന്ന് രാവിലെ 10 മുതൽ 12 വരെ എറണാകുളം ദിവാൻസ് റോഡിലെ ഐ.സി.എ.ഐ ഭവനിലാണ് ക്ലാസ്. പ്ലസ് ടു പാസാവുകയോ പ്ലസ് ടു പരീക്ഷ എഴുതുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ ഏഴു മുതൽ പുതിയ ഫൗണ്ടേഷൻ ബാച്ച് ആരംഭിക്കും.
നാലു മാസം കാലാവധിയുള്ള ഫൗണ്ടേഷൻ ബാച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയായിരിക്കും. വിവരങ്ങൾക്ക്: 8330885021, 0484 2362027, ഇ-മെയിൽ: ernakulam@icai.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |