പടന്ന: പടന്ന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി.എസ് മുഖാന്തിരം ലഭ്യമാക്കിയ വനിതാ വികസന കോർപ്പറേഷൻ വായ്പയുടെ വിതരണ ഉദ്ഘാടനം
പടന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം നിർവ്വഹിച്ചു. സിഡി.എസ് ചെയർപേഴ്സൺ സി റീന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ബുഷ്റ , ജനപ്രതിനിധികളായ എം.രാഘവൻ , പയനി പവിത്രൻ , വി.ലത, എക്സ് ഒഫിഷ്യോ അംഗം കെ.പൂമണി. എന്നിവർ സംസാരിച്ചു. വനിതാ വികസന കോർപ്പറേഷൻ ജില്ലാ കോർഡിനേറ്റർ ഹിമാ സനിൽ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർപേഴ്സൺ ഇ.വി.ചിത്ര സ്വാഗതവും അക്കൗണ്ടന്റ് പി.രമ്യ നന്ദിയും പറഞ്ഞു. രണ്ടാം തവണയാണ് വനിതാ വികസന കോർപ്പറേഷൻ വായ്പ ലഭ്യമാക്കുന്നത്. 23 അയൽകൂട്ടങ്ങൾക്ക് 1,54,54000
രൂപയാണ് സി ഡി എസിൽ നിന്നും നൽകുന്നത്. കുറഞ്ഞ പലിശനിരക്കിൽ അയൽകൂട്ട അംഗങ്ങൾക്ക് വായ്പ ലഭ്യമാക്കി സംരംഭ പ്രോത്സാഹനം നല്കുക എന്നതാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |