കാഞ്ഞങ്ങാട് :നീലേശ്വരം പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് എ. ഐ.എസ്.എഫ് കാസർകോട് ജില്ലാ സമ്മേളനം ആവശ്യപെട്ടു. ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചുകൊണ്ടും, കൂടുതൽ കോഴ്സുകൾ ക്യാമ്പസിലേക്ക് അനുവദിച്ചുകൊണ്ടും ക്യാമ്പസ്സിനെ മികച്ച ഉന്നത പഠന കേന്ദ്രമാക്കി മാറ്റണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം.എൻ സ്മാരകത്തിൽ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.പ്രഭിജിത്ത്. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടക സമിതി കൺവീനർ എം.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.സോയ , സി പി.ഐ ജില്ലാ സെക്രട്ടറി സി പി.ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. വിമൽ എരിക്കുളം (പ്രസിഡന്റ്) , പ്രഭിജിത് കെ (സിക്ര) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |