കോവളം: വാഴമുട്ടം ഗവ. ഹൈസ്ക്കൂൾ സീനിയർ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് സിറ്റി ട്രാഫിക് പൊലീസ് സൗത്ത് അസി.കമ്മീഷണർ സുരേഷ് സല്യൂട്ട് സ്വീകരിച്ചു. ചികിത്സസഹായം തേടുന്ന വെള്ളാർ ചരുവിള വീട്ടിൽ ശരത്തിന് കേഡറ്റുകൾ സ്വരുപിച്ച ധനസഹായം ശരത്തിന്റെ മാതാവിന് കൈമാറി. കോവളം എച്ച്.എച്ച്.ഒ ജയപ്രകാശ്.വി,പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ.സി.ആർ,എച്ച്.എം ജയശ്രീ,എസ്.പി.സി ചുമതല വഹിക്കുന്ന ഡ്രിൽ ഇൻസ്ട്രക്ടർമാരായ എസ്.ഐ ബിജു,എസ്.സി.പി.ഒ സുനിൽ.ജി, സി.പി.ഒ ബിനിമോൾ,എസ് പി.സി ചുമതല വഹിക്കുന്ന അദ്ധ്യാപകരായ ഡോ. ഷിജു, സജിതാ റാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |