പുനലൂർ: നരിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അവധിക്കാല പഠനക്ലാസ് ആരംഭിച്ചു. ഇടവക വികാരി ഫാ. അനിൽ ബേബി ഒ.വി.ബി.എസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ആരംഭ യോഗത്തിൽ ഇടവക സെക്രട്ടറി ഷിബു ജോർജ്, ട്രസ്‌റ്റി അനീഷ് അച്ചൻകുഞ്ഞ്, ഒ.വി.ബി.എസ് സൂപ്രണ്ട് റീജ ഷാജി, കൺവീനർമാരായ റോജിൻ രാജ്, ആൻസി ബിജോ എന്നിവർ സംസാരിച്ചു. ഫാ. അനിൽ ബേബി, ഏയ്ഞ്ചൽ മത്തായി എന്നിവർ ഗാന പരിശീലനത്തിന് നേതൃത്വം നല്കും . 6 ന് വിശുദ്ധ കുർബ്ബാനയോട് കൂടി ക്ലാസുകൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |