വാമനപുരം:വാമനപുരം കുറ്റൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.വാമനപരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു.എം.എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് അനുവദിച്ചത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ ലെനിൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ചി,കണക്കാക്കുന്നത് മോഹനൻ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |