തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ജലസംഭരണികളുടെയും ഡാമുകളുടെയും ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചു നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഡാമുകളുടെ ചുറ്റുമുള്ള 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണും പിന്നീടുള്ള 100 മീറ്ററിൽ നിർമ്മാണത്തിന് എൻ.ഒ.സിയും വേണമെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ ഡിസംബർ 26നായിരുന്നു ഉത്തരവിറക്കിയത്. ഇത് പിൻവലിച്ച് ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുതിയ ഉത്തരവിറക്കി. ഡാമുകളുമായി ബന്ധപ്പെട്ട് ഇത്രയുംകാലം ഇല്ലാതിരുന്ന നിയന്ത്രണമാണിതെന്നും ഇതിന്റെ പേരിൽ ഉദ്യോഗസ്ഥർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |