വടകര: പുതുപ്പണം ചിനംവീട് യു.പി സ്കൂളിലെ 162 ആം വാർഷികവും യാത്രയയപ്പ് സമ്മേളനവും ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. രമേഷ് കാവിൽ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ. സി കെ കരീമിന്റെ അദ്ധ്യക്ഷത വഹിച്ചു. കെ രാഘവൻ നമ്പ്യാർ ഉപഹാര സമർപ്പണം നടത്തി. ഹരിനന്ദ്, പ്രമോദ്, എം.പി അഹമ്മദ്, സി.എച്ച് വിജയൻ, സജിത മണലിൽ, പ്രദീപൻ എ കെ,സി പി ചന്ദ്രൻ വത്സരാജ്, അൻസാ വിപിൻ , കെ.വി വത്സലൻ, പി.പി ശശി, ലെനാ മെഹബിൻ, വി.പി സുനിൽകുമാർ, എം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപ്രകടനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |