തിരുവനന്തപുരം: അഴിമതിക്കാരെ കുടുക്കാനുള്ള വിജിലൻസ് ഓപ്പറേഷൻ കടുപ്പിച്ചതോടെ ഇക്കൊല്ലം ആദ്യ മൂന്നുമാസം 25 ട്രാപ്പ് കേസുകളിലായി 36പേർ അറസ്റ്റിലായി. ഇത് റെക്കാഡാണ്. മാർച്ചിൽ മാത്രം 8കേസുകളിലായി 14പേർ അറസ്റ്റിലായി. ജനുവരിയിൽ 8കേസുകളിൽ 9പേരും ഫെബ്രുവരിയിൽ 9 കേസുകളിലായി 13പേരും അറസ്റ്റിലായി. ഗൂഗിൾപേയിലൂടെയും ഡെപ്പോസിറ്റ് മെഷീനിലൂടെയും ഡിജിറ്റലായി കൈക്കൂലി വാങ്ങിയവരെയും മദ്യം പാരിതോഷികമായി സ്വീകരിച്ചവരെയും പിടികൂടിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ ട്രാപ്പ് കേസുകളിൽ 5,80,250രൂപയും വിജിലൻസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |