കൊച്ചി: ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. മുറിയിൽ ചെന്ന ശേഷം മാദ്ധ്യമപ്രവർത്തരെ ലോബിയിൽ നിന്ന് ഒഴിവാക്കാൻ ഗസ്റ്റ് ഹൗസ് മാനേജർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശം ഇവർ അറിയിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. വെള്ളിയാഴ്ച നെടുമ്പാശേരിയിൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി ക്ഷുഭിതനായാണ് പ്രതികരിച്ചത്. ഇന്നലെ രാവിലെ അദ്ദേഹം എറണാകുളം ശിവക്ഷേത്ര ദർശനത്തിന് ശേഷമാണ് ഗസ്റ്റ് ഹൗസിലെത്തിയത്. വൈകുന്നേരം നാലിന് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |