വിതുര:പൊന്മുടി ഗവ. യു.പി.എസ് വാർഷികം 'ഹിമം 2025" കുളച്ചിക്കരയിൽ നടന്നു. വിഴിഞ്ഞം സീപോർട്ട് എം.ഡി ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ആധുനികലോകത്തെ ശാസ്ത്രസാങ്കേതികവളർച്ചയെയും വിദ്യാഭ്യാസം അവയ്ക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചുംകുട്ടികളുമായി സംവദിച്ചു. പി.ടി.എ പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.വിരമിക്കുന്ന പ്രഥമ അദ്ധ്യാപിക കുമാരി ലതയെചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഗോപകുമാറിനും മുൻ ഹെഡ്മിസ്ട്രസ് ഓമനയ്ക്കും ഉപഹാരങ്ങൾ നൽകി. സേവിമനോമാത്യു,പൊൻമുടി വാർഡ്മെമ്പർ രാധാമണി,പാലോട് എ.ഇഒ ഷീജ,.മനോജ്,പൊൻമുടി എസ്.ഐ ഗിരീശൻ,എസ്.എം.സി ചെയർമാൻ പൊന്മുടി പ്രകാശ് എസ്.ആ.ജി കൺവീനർ ഷിജിരാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |