പാലക്കാട്: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി ആർ.വി. ബാബുവിനെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി കെ.പി. ശശികല തുടരും. മറ്റ് ഭാരവാഹികൾ: വത്സൻ തില്ലങ്കേരി (വർക്കിംഗ് പ്രസിഡന്റ്), പി. ജ്യോതീന്ദ്രകുമാർ (ട്രഷറർ), എം.കെ. കുഞ്ഞോൽ, കെ.എൻ. രവീന്ദ്രനാഥ്, അഡ്വ. വി. പത്മനാഭൻ (രക്ഷാധികാരികൾ), കെ.പി. ഹരിദാസ്, പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു (ജനറൽ സെക്രട്ടറിമാർ) എസ്.ശ്രേയസ് (ജോയിന്റ് ട്രഷറർ).
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദുഐക്യവേദി 22-ാം സംസ്ഥാന സമ്മേളനം മുൻ ഡി.ജി.പി ഡോ.ടി.പി. സെൻകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ശശികല അദ്ധ്യക്ഷയായി. ആർ.എസ്.എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ സംസാരിച്ചു. കെ.പി. ഹരിദാസ്, മഞ്ഞപ്പാറ സുരേഷ്, അഡ്വ. ബി.എൻ. ബിനീഷ്ബാബു, കെ. പ്രഭാകരൻ, എം.സി. സാബുശാന്തി, എ. ശ്രീധരൻ, ജി. മധുസൂദനൻ, പി.എൻ. ശ്രീരാമൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |