കൊച്ചി: 'എമ്പുരാൻ" സംവിധായകനും നടനുമായ പൃഥ്വിരാജിന് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. ആന്റണിയുടെ ആശിർവാദ് സിനിമാസിന്റെ സിനിമാ നിർമ്മാണ,വിതരണവുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളും സമർപ്പിക്കണം. രണ്ടു വർഷം മുമ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. എമ്പുരാൻ വിവാദത്തിന്റെ പേരിലാണ് നടപടിയെന്ന ആരോപണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |