തിരുവനന്തപുരം: ആശാവർക്കർമാരുടെ ആവശ്യങ്ങളടങ്ങിയ നിവേദനവുമായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഇന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയെ കാണും.
വൈകിട്ട് മൂന്നിന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ചയെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.കെ സദാനന്ദൻ പറഞ്ഞു.
മാർച്ച് 27ന് ആവശ്യങ്ങളടങ്ങിയ നിവേദനം തൊഴിൽ മന്ത്രിക്ക് ഇ -മെയിലായി നൽകിയിരുന്നതായി സമരസമിതി വ്യക്തമാക്കി. ഇ മെയിൽ വഴി പരാതി അയച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി ,ചർച്ച തുടങ്ങുമ്പോൾ തന്നെ ശമ്പളം ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെടുന്നത് നടക്കുന്ന കാര്യമാണോയെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |