കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഇന്ന്. 31ലെ അശ്വതി കാവ് തീണ്ടൽ തൃച്ചന്ദനചാർത്ത് പൂജ കഴിഞ്ഞ് അടച്ച ക്ഷേത്രനട ഭക്തജനങ്ങൾക്കായി തുറക്കുന്നത് നടതുറപ്പ് ദിനമായ തിങ്കളാഴ്ചയാണ്. സർവാഭരണ വിഭൂഷിതയായി ദേവി ദർശനം നൽകും. കുംഭമാസത്തിലെ ചെറുഭരണി കൊടിയേറ്റവുമായി ബന്ധപ്പെട്ട് നിറുത്തിയ ഗുരുതി വഴിപാട് നടതുറപ്പ് ദിനത്തിലാണ് പിന്നീട് പുനരാരംഭിക്കുന്നത്. കൊടുങ്ങല്ലൂർ ഒന്നുകുറെ ആയിരം യോഗത്തിനാണ് നടതുറപ്പ് ദിനത്തിലെ എല്ലാ ചടങ്ങുകളുടെയും നിവേദ്യങ്ങളുടെയും ചുമതലയും അവകാശവും. നടതുറപ്പ് ദിനത്തിൽ രാവിലെ 3.30ന് നടക്കുന്ന അഭിഷേകം മുതൽ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് വസൂരിമാല ദേവിക്ക് നടക്കുന്ന വലിയ ഗുരുതി വരെ ചടങ്ങുകൾ യോഗം വകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |