ന്യൂയോർക്ക്: നമ്മുടെ നാട്ടിലെ വാഴപ്പഴങ്ങളെപ്പോലെ തന്നെയാണ് രൂപം. പക്ഷേ, ഈ 'വി.ഐ.പി ' പഴം വേറെ ലെവലാണ്! ഹവായി, ഫിജി, ഫിലിപ്പീൻസ്, മദ്ധ്യ അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്ന ' ബ്ലൂ ജാവ ബനാന 'യെപ്പറ്റിയാണ് പറയുന്നത്. ആരെയും ആകർഷിക്കുന്ന സുഗന്ധമുള്ള ഇവയ്‌ക്ക് വാനില ഐസ്ക്രീമിന്റെ രുചിയാണുള്ളത്. ' ഐസ്ക്രീം ബനാന ' എന്നും ഇവ അറിയപ്പെടുന്നു. പാകമാകുന്നതിന് മുമ്പ് ഇവ തിളങ്ങുന്ന നീല നിറത്തിൽ കാണപ്പെടുന്നു. അലങ്കാരത്തിനായും ഇവയെ വളർത്താറുണ്ട്. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഇവയ്‌ക്ക് സാധാരണ വാഴപ്പഴത്തെ അപേക്ഷിച്ച് കടുപ്പം കൂടുതലാണ്. മുസാ ബാൽബിസിയാന, മുസാ അക്യുമിനാറ്റ എന്നീ സ്‌പീഷീസുകളുടെ ഹൈബ്രിഡ് ഇനമാണ് ബ്ലൂ ജാവ ബനാനകൾ. 6 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. വിവിധ തരം ഐസ്ക്രീമുകളും കസ്റ്റാർഡുകളും ഉണ്ടാക്കാൻ ഇവയെ ഉപയോഗിക്കാറുണ്ട്. ഏഷ്യൻ രാജ്യങ്ങളിലും ഇന്ന് ഇവയെ വളർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |