ന്യൂഡൽഹി: ശത്രുവിനെ തകർത്തെറിയാൻ കരസേനയ്ക്ക് ഇനിമുതൽ 'ഓൾ ഇൻ വൺ" സായുധ ബ്രിഗേഡ് 'രുദ്ര". കാലാൾപ്പട, പീരങ്കിപ്പട തുടങ്ങി കരസേനയിലെ സായുധവിഭാഗങ്ങളുടെ മികവും പ്രവർത്തനവുംസംയോജിപ്പിച്ചുകൊണ്ടുള്ളതാണ് രുദ്ര ബ്രിഗേഡ്. കാർഗിൽ ദിനമായ ഇന്നലെ, ജമ്മുകാശ്‌മീർ ദ്രാസിൽ നടന്ന ചടങ്ങിലാണ് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സേനയിലെ ആധുനികവത്‌കരണത്തിന്റെയും സമഗ്രമാറ്റത്തിന്റെയും ഭാഗമാണിത്. അതിർത്തിയിൽ ശത്രുവിന് വൻ നാശമുണ്ടാക്കാൻ 'ഭൈരവ്" കമാൻഡോ ബറ്റാലിയൻ രൂപീകരിക്കും. ശത്രുവിന് മറുപടി നൽകാൻ എപ്പോഴും സുസജ്ജമായിരിക്കും ഇവർ. 'ദിവ്യാസ്ത്ര ബാറ്ററി" പോലുള്ളവ പീരങ്കിപ്പടയുടെ ആക്രമണശേഷി വർദ്ധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ 50ൽ താഴെ ആയുധങ്ങൾ പ്രയോഗിച്ചപ്പോൾത്തന്നെ പാകിസ്ഥാൻ ചർച്ചയുടെ വഴിയിലേക്ക് എത്തിയെന്ന് വ്യോമസേന ഉപമേധാവി എയർ മാർഷൽ നരംദേശ്വർ തിവാരി പറഞ്ഞു.
സിംഗിൾ യൂണിറ്റ്
വിവിധ കരസേനാ വിഭാഗങ്ങളുടെ സിംഗിൾ യൂണിറ്റാണിത്. കാലാൾപ്പട, യന്ത്രവത്കൃത കാലാൾപ്പട, കവചിത യൂണിറ്റുകൾ, പീരങ്കിപ്പട, ആളില്ലാ വ്യോമ സംവിധാനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ച ബ്രിഗേഡ്.
രണ്ടു ഇൻഫെൻട്രി ബ്രിഗേഡുകളെ ഇതിനോടകം രുദ്ര ബ്രിഗേഡുകളാക്കി മാറ്റി.
ഭൈരവ് ബറ്റാലിയൻ
ചടുലവും മാരകവുമായ പ്രത്യേക സേനായൂണിറ്റ്. വിന്യസിക്കുന്നത് അതിർത്തിയിൽ.
ലൈറ്റ് കമാൻഡോ ബറ്റാലിയനാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |