തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം. മീം അധിഷ്ഠിത പ്രചാരണത്തിന് 'മോസ്റ്റ് എൻഗേജിംഗ് സോഷ്യൽ മീഡിയ കാമ്പയിൻ' വിഭാഗത്തിൽ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ(പാറ്റ) ഗോൾഡ് അവാർഡ് ലഭിച്ചു.
ഏഷ്യ പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് പുരസ്‌കാരം നൽകുന്നത്. വേഗതയാർന്ന ഡിജിറ്റൽ സാഹചര്യത്തിൽ വ്യത്യസ്ത സങ്കേതങ്ങളെ കോർത്തിണക്കി ലോകത്തെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ ഡിജിറ്റൽ പരിശ്രമത്തിനാണ് അംഗീകാരമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആഗസ്റ്റ് 27ന് തായ്ലാൻഡിലെ ബാങ്കോക്കിലുള്ള ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെന്ററിൽ പുരസ്കാരം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |