മുംബയ്: 2008ലെ മലെഗാവ് സ്ഫോടനക്കേസിൽ വിധിന്യായം തയാറാക്കുന്നതിനു മുൻപേ എൻ.ഐ.എ കോടതി ജഡ്ജി എ.കെ. ലഹോട്ടിയെ മുംബയിൽ നിന്നു നാസിക്കിലേക്കു സ്ഥലംമാറ്റി. വാദംകേൾക്കൽ പൂർത്തിയായിരുന്നു. ഭോപാലിൽ നിന്നുള്ള ബി.ജെ.പി മുൻ എം.പിയും സന്യാസിനിയുമായ പ്രജ്ഞസിംഗ് താക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. വാർഷിക സ്ഥലം മാറ്റമെന്നാണ് ബോംബെ ഹൈക്കോടതി റജിസ്ട്രാർ ജനറൽ ഉത്തരവിൽ പറയുന്നത്. വേനൽ അവധിക്ക് ശേഷം ജൂൺ 9ന് സ്ഥലംമാറ്റം പ്രാബല്യത്തിൽ വരും. വാദംകേൾക്കൽ പൂർത്തിയായ കേസുകളിൽ സ്ഥലംമാറ്റത്തിനു മുൻപ് വിധിന്യായം പൂർത്തിയാക്കണമെന്ന് സ്ഥലംമാറ്റപ്പെട്ട ജഡ്ജിമാരോട് നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |