ന്യൂഡൽഹി: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ എത്തുന്നത്. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിൽ ഉൾപ്പെടെ ചർച്ച നടത്തും. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. ഹംദാന് പ്രധാനമന്ത്രി ഉച്ചഭക്ഷണ വിരുന്ന് ഒരുക്കിയിട്ടുണ്ട്. മുംബയും സന്ദർശിച്ചാവും മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |