ആലപ്പുഴ : സംഭരിച്ച നെല്ല് മറ്റൊരുപാടത്തെ കർഷകരുടെ എതിർപ്പിനെ തുടർന്ന് തിരികെ കൊണ്ടിട്ടു. പ്രതിഷേധം ഉയർനനപ്പോൾ വീണ്ടും സംഭരിച്ചു.
കുറിച്ചി നീലംപേരൂർ കൃഷി ഭവന്റെ പരിധിയിലുള്ള കണ്ണങ്കരി പാടശേഖരത്തിലെയും ചിങ്ങംകരി പാടശേഖരത്തിലെയും മിച്ചം വന്ന നെല്ലാണ് ഇന്നലെ രാവിലെ 9 മണിക്ക് മില്ലുകാർലോറിയിൽ കയറ്റിക്കൊണ്ടു പോയത്.
എന്നാൽ, നീലംപേരൂർ കൃഷിഭവന്റെ പരിധിയിലുള്ള ഇരവുകരി പാടത്തെ കർഷകരുടെ എതിർപ്പിനെ തുടർന്ന് ഈ നെല്ല് തിരികെ കൊണ്ടിടുകയായിരുന്നു. രണ്ട് പാടശേഖരങ്ങളിലെയും നെല്ല് സംഭരണച്ചുമതല ഒരേ മില്ലിനായിരുന്നു. കൊയ്ത്തുകഴിഞ്ഞ 52 ഏക്കർ വിസ്തൃതിയുള്ള കണ്ണങ്കരി പാടശേഖരത്ത നെല്ല് പാടശേഖരസമിതി സെക്രട്ടറി ഇടപെട്ട് വെള്ളിയാഴ്ച മൂന്ന് ലോഡ് സംഭരിച്ചിരുന്നു. ശേഷിച്ച 65ചാക്ക് നെല്ല് തൂക്കി മില്ലുടമ റോഡരുകിൽ കർഷകരുടെ ചുമതലയിൽ മൂടിയിട്ടു. ഇന്നലെ എത്തി 65ചാക്ക് നെല്ല് എടുത്തതിന് ശേഷം, കിഴിവിന്റെ പേരിൽ തർക്കത്തിലായിരുന്ന നെല്ലെടുക്കാൻ എത്തി. തങ്ങളുടെ നെല്ല് കയറ്റാനായി വന്ന വാഹനത്തിലുണ്ടായിരുന്ന നെല്ല് ഒഴിവാക്കണമെന്ന് കർഷകർ വാശിപിടരിച്ചു. തുടർന്ന് ആരും അറിയാതെ മില്ലുടമയുടെ തൊഴിലാളികൾ കണ്ണങ്കരി പാടശേഖരത്തിലെ റോഡിൽ ഈ ചാക്കുകൾ തട്ടിയിട്ട ശേഷം ഇരവുകരി പാടത്തെ നെല്ലെടുക്കാൻ തിരികെ പോയി. വിവരം അറിഞ്ഞ് കർഷകരും പാടശേഖര സെക്രട്ടറിയും അതുവഴി വന്ന അസി. അഗ്രികൾച്ചറൽ ഡയറക്ടറോട് പരാതി പറഞ്ഞു. തുടർന്ന് വൈകിട്ട് 5മണിയോടെ റോഡിൽ തട്ടിയിട്ട നെല്ല് തിരിച്ച് എടുത്തു കൊണ്ടുപോയി. റോഡിൽ നെല്ല് തള്ളിയപ്പോൾ ചാക്കുകൾ പൊട്ടി നെല്ല് ചിതറിയ അവസ്ഥയിലായിരുന്നു. മൂന്ന് തവണയാണ് ചുമട്ടുകൂലി കർഷകർ നൽകേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |