തിരുവനന്തപുരം: കേരള സർവകലാശാലയിൽ സെനറ്റിലേക്കുള്ള പത്ത് വിദ്യാർത്ഥി പ്രതിനിധികളുടെയും യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് 10ന്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന 10 പ്രതിനിധികളിൽ നിന്നാണ് സിൻഡിക്കേറ്റിലേക്കുള്ള ഒരു വിദ്യാർത്ഥിയെ തിരഞ്ഞെടുക്കേണ്ടത്. എല്ലാ കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് വോട്ടുചെയ്യുന്നത്. 1.30വരെയാണ് വോട്ടെടുപ്പ്. രണ്ടു മുതൽ വോട്ടെണ്ണൽ. കഴിഞ്ഞ സെപ്തംബറിൽ നടത്തിയ വോട്ടെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി യൂണിയൻ ഇല്ലായിരുന്നു. ഇത്തവണ സംഘർഷമൊഴിവാക്കാൻ കനത്ത പൊലീസ് സുരക്ഷയിലാവും വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |