പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ എപ്പിസ്‌കോപ്പൽസ് സുന്നഹദോസ് 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീ പുരുഷന്മാർക്കായി രൂപം നൽകിയ മാർ ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ പ്രഥമ കേന്ദ്ര ജനറൽ സെക്രട്ടറിയായി തുമ്പമൺ ഭദ്രാസനത്തിലെ ഷിബു കെ.എബ്രഹാമിനെ പ്രസിഡന്റ് ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത നിയമിച്ചു.
തുമ്പമൺ മർത്തമറിയും ഭദ്രാസന ദേവാലയ അംഗമായ ഷിബു കേരള അഡ്വൈർടൈസിംഗ് ഏജൻസിസ് അസോസിയേഷൻ (കെ.3.എ) സംസ്ഥാന സെക്രട്ടറി, മലങ്കര അസോസിയേഷൻ അംഗം, തുമ്പമൺ വൈ.എം.സി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |