റാന്നി : വിദ്യാലയങ്ങളിൽ അക്കാദമിക മികവും ഗുണനിലവാരവും ഉയർത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഗണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും പദ്ധതി വിശദീകരണവും പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് നടക്കും. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില നേതൃത്വം നൽകും. എം എൽ എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രഥമാദ്ധ്യാപകർ, രക്ഷാകർതൃസമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |