വടക്കാഞ്ചേരി : ചിറ്റണ്ട പൂങ്ങോട് വനമേഖലയിൽ വടക്കാഞ്ചേരി എക് സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജീൻ സൈമന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 250 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായുള്ള വിൽപ്പനയ്ക്ക് തയ്യാറാക്കിയിരുന്ന വാറ്റ് ചാരായ അസംസ്‌കൃത വസ്തുക്കളാണ് പിടികൂടിയത്. പ്രവർത്തനരഹിതമായ പന്നി ഫാമിലായിരുന്നു വാറ്റ്. വടക്കേ ചോലയിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഓഫീസർമാരായ എം.എസ്.സജി, എം.കെ.ബിനു, പി.പി.കൃഷ്ണകുമാർ, യദുകൃഷ്ണ, പ്രശാന്ത്, സി.ബി.സന്തോഷ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |