കൊല്ലം: സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ 25 മുതൽ 27 വരെ കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്‌ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതി രൂപീകരണയോഗം ഇന്നു വൈകിട്ട് നാലിന് നടക്കും. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
മിനർവ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും ഉൾപ്പെടെ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം. ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 29-ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പയടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |