കോട്ടയം: ജാതിമതഭേദമേന്യേ സേവനം ചെയ്തുവരുന്ന ക്രൈസ്തവവൈദികരെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രതിഷേധിച്ചു. ജബൽപൂർ വികാരി ജനറാൾ റവ.ഡോ.ഡേവിസ് ജോർജ്, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോർജ് തോമസ്,ഒഡിഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജ് എന്നിവരെ മർദിച്ചത് മതേതരത്വത്തിനെറ്റ വെല്ലുവിളിയാണെന്നുംകുറ്റവാളികളെ എത്രയും പെട്ടെന്നു നിയമത്തിന്റെ മുന്നിൽ അറസ്റ്റു ചെയ്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മതന്യൂനപക്ഷങ്ങൾക്കെതിരേ ആവർത്തിക്കപ്പെടുന്ന ഇത്തരം നിഷ്ഠൂരസംഭവങ്ങളിൽ കേന്ദ്രബിജെപി സർക്കാർ നിലപാട് വ്യക്തമാക്കണം. രാജ്യത്ത് നടക്കുന്ന ഹീനമായ പീഡനശ്രമങ്ങൾ മതേതരവിശ്വാസികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |