കോഴിക്കോട്: തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കാർത്തികയെ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ നാദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെൺകുട്ടി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാഹി മഹാത്മാഗാന്ധി സർക്കാർ കോളേജിൽ ബിഎസ്‌സി ഫിസിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാർത്തിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |