നെടുമങ്ങാട് : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആനാട് മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂഴി ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനലിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ എസ്. മുജീബ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ കെ.ശേഖരൻ,വേങ്കവിള സുരേഷ്, കല്ലിയോട് ഭുവനേന്ദ്രൻ,മൂഴി സുനിൽ,പി.എൻ.ഷീല,ഷമി മൂഴി,പദ്മിമിനി അമ്മ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |