പൊൻകുന്നം:സി.ഐ.ടി.യു വാഴൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് നടക്കുന്ന മേയ് ദിനറാലിയോടനുബന്ധിച്ചുള്ള സ്വഗതസംഘ രൂപീകരണം സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു വാഴൂർ ഏരിയ പ്രസിഡന്റ് ബി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ,അഡ്വ. ഡി.ബൈജു,
ഐ.എസ്.രാമചന്ദ്രൻ, വി.ഡി.രെജികുമാർ, വി.പി.രാജമ്മ,സി.കെ.രാമചന്ദ്രൻ, കെ.കെ. സന്തോഷ് കുമാർ, മുകേഷ് മുരളി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജി.ലാൽ,ബി. സുരേഷ്‌കുമാർ,
ഡി.സേതുലക്ഷ്മി (രക്ഷാധികാരികൾ),അഡ്വ.ഗിരീഷ്.എസ്.നായർ(ചെയർമാൻ),ഐ.എസ്.രാമചന്ദ്രൻ (കൺവീനർ),മുകേഷ് മുരളി(ട്രഷറർ) എന്നിവരെയും 151 അംഗ ജനറൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.3000 പേരെ പങ്കെടുപ്പിക്കുന്ന ബഹുജന
റാലി നടക്കും. രാവിലെ 10ന് പൊൻകുന്നം കെ.എസ്.ഇ.ബി ജംഗ്ഷനിൽ നിന്ന് റാലി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |